07:11am 03 September 2026
NEWS
ഖത്തറിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവിലയിൽ മാറ്റമില്ല; നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ എനർജി
01/09/2026  11:27 AM IST
nila
ഖത്തറിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവിലയിൽ മാറ്റമില്ല; നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ എനർജി

​ദോഹ: ഖത്തറിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. ഓഗസ്റ്റ് മാസത്തിലെ അതേ നിരക്കുകൾ തന്നെയായിരിക്കും സെപ്റ്റംബറിലും നിലവിലുണ്ടാവുക.  
​പുതിയ ഉത്തരവ് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തറി റിയാലും, സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 ഖത്തറി റിയാലുമായിരിക്കും വില. ഡീസൽ വിലയിലും മാറ്റമില്ല. ലിറ്ററിന് 2.05 ഖത്തറി റിയാൽ എന്ന നിരക്കിൽ തന്നെ ഡീസലും ലഭ്യമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img